
കൊല്ലം: കുരീപ്പുഴയിൽ ജൈവ മാലിന്യത്തിൽ നിന്ന് സമ്മർദ്ദിത പ്രകൃതിവാതകം നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലുമായി ഒരാഴ്ചയ്ക്കകം കരാർ ഒപ്പിടും. സംസ്ഥാന സർക്കാർ,ബി.പി.സി.എൽ,കൊല്ലം കോർപ്പറേഷൻ,സമീപത്തെ 9 പഞ്ചായത്തുകൾ,കരുനാഗപ്പള്ളി,പരവൂർ,കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ എന്നിവ കൂട്ടായാണ് ധാരണാപത്രത്തിൽ ഒപ്പിടുന്നത്.
കരാർ ഒപ്പിട്ട് ഒരുമാസത്തിനകം ബി.പി.സി.എൽ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ച് രണ്ട് വർഷത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. പ്രതിദിനം 120 ടൺ മാലിന്യം ഉണ്ടെങ്കിലെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയു. ഇത്രയും മാലിന്യം കൊല്ലം കോർപ്പറേഷനിൽ നിന്ന് ലഭിക്കില്ല. അതുകൊണ്ടാണ് സമീപത്തെ 9 പഞ്ചായത്തുകളെയും മൂന്ന് മുനിസിപ്പാലിറ്റികളെയും പദ്ധതിയിൽ പങ്കാളിയാക്കിയത്.
നിർമ്മിക്കുന്നത്....... 150 ടൺ സംസ്കരണ ശേഷിയുള്ള പ്ലാന്റ്
പ്രതിദിനം വേണ്ടത്......... 120 ടൺ മാലിന്യം
നിർമ്മാണ ചെലവ്... 100 കോടി
ധാരണാപത്രത്തിലെ വ്യവസ്ഥകൾ
പ്ലാന്റ് നിർമ്മിക്കാനുള്ള ചെലവ് പൂർണമായും ബി.പി.സി.എൽ വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ മാലിന്യം എത്തിക്കണം.
ഓരോ തദ്ദേശ സ്ഥാപനവും നിശ്ചിത ദിവസത്തിനിടയിൽ കൈമാറേണ്ട അളവിൽ ധാരണയുണ്ടാകും.
മാലിന്യം കൈമാറുന്നതിൽ വീഴ്ചവരുത്തിയാൽ ബി.പി.സി.എല്ലിന് നഷ്ടപരിഹാരം നൽകും
സമ്മർദ്ദിത പ്രകൃതിവാതകത്തിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക ബി.പി.സി.എല്ലിനായിരിക്കും.
ദ്രവിക്കുന്നതെല്ലാം സംസ്കരിക്കും
ഭക്ഷണാവശിഷ്ടങ്ങൾ,മാംസാവശിഷ്ടങ്ങൾ,എല്ലുകൾ തുടങ്ങി ദ്രവിക്കുന്നതെല്ലാം സി.ബി.ജി പ്ലാന്റിൽ സംസ്കരിക്കും. ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് മുന്നോടിയായി കൊല്ലം നഗരത്തിൽ നിന്ന് ലഭിക്കാൻ സാദ്ധ്യതയുള്ള വിവിധതരം ജൈവമാലിന്യങ്ങളും അവയുടെ അളവും സംബന്ധിച്ച് ബി.പി.സി.എൽ പഠനം നടത്തിയിരുന്നു.
പ്ലാന്റ് കൂരീപ്പുഴയി 4 ഏക്കറിൽ
സ്ഥലം കോർപ്പറേഷന്റെ ഉടമസ്ഥതിയിലുള്ളത്
വീടുകളിലെത്തി മാലിന്യം ശേഖരിക്കും
ജൈവമാലിന്യം വലിച്ചെറിയൽ ഒഴിവാകും
നേരിയ യൂസർഫീക്ക് സാദ്ധ്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |