SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

കിരീടം ചൂടി പന്ത്രണ്ടുകാരി

Increase Font Size Decrease Font Size Print Page
kryanan

ഒല്ലൂർ: മിസ് ടീൻ ഫ്ലെെയിംഗ് ഫെം ഇന്ത്യ സീസൺ മൂന്നിൽ കിരീടം ചൂടി പന്ത്രണ്ടുകാരി ക്യാരൻ ഏണസ്റ്റ് റോഡ്രിഗസ്. കഴിഞ്ഞ ഒന്നിന് ഡൽഹിയിലെ നോയിഡയിലെ ഫിലിം സിറ്റിയിലായിരുന്നു മത്സരങ്ങൾ. ടീനേജ് വിഭാഗത്തിലുള്ളവർക്കൊപ്പം മത്സരിച്ചാണ് ക്യാരൻ നേട്ടം കൈവരിച്ചത്. സൗന്ദര്യമത്സര വേദികളിൽനിന്ന് 21 കിരീടങ്ങളാണ് ഈ മിടുക്കി സ്വന്തമാക്കിയത്. ഫ്രാൻസ്, ദുബായ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മത്സരങ്ങളിലെല്ലാം ക്യാരൻ സൗന്ദര്യ പട്ടം ചൂടി. വിശ്വകിരീട നേട്ടത്തിലേക്കുള്ള പാതയിലാണ് ക്യാരൻ. തലോർ അഫാത്ത് ഹോം അപ്ലയൻസ് ഉടമ പുളിയനത്ത് പറമ്പിൽ ഏർണസ്റ്റിന്റെയും രമ്യയുടെയും മകളും മണ്ണുത്തി കൈലാസനാഥ വിദ്യാ നികേതൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY