
ഗുരുവായൂർ: ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുന്നിൽ സ്വന്തമായി വീട് വേണമെന്ന ആവശ്യവുമായി വന്ന ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി സത്യമഭാമയുടെ ഗൃഹപ്രവേശനം നടത്തി. സുരേഷ് ഗോപി നേതൃത്വം കൊടുത്ത് വീട് വച്ചുകൊടുക്കാൻ വേണ്ട പ്രവർത്തനങ്ങൾ സേവാഭാരതിയെ ഏൽപ്പിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ വീട് നിർമ്മാണം പൂർത്തികരിച്ചു. ഗൃഹപ്രവേശന ചടങ്ങിൽ ബി.ജെ.പി നേതാക്കൾ സത്യഭാമയെ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും ഛായാചിത്രം കൈമാറുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, രാജൻ തറയിൽ, ടി.വി.വാസുദേവൻ, സുജയൻ മാമ്പുള്ളി, പ്രദീപ് പണിക്കശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
