
പള്ളുരുത്തി: അക്വിനാസ് കോളേജിലെ ലാംഗ്വേജ് ലാബ് പ്രൊഫ. കെ. വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ നവീകരിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച ഭാഷാപരിശീലനവും ആഗോള നിലവാരത്തിലുള്ള പഠനാനുഭവവും ലക്ഷ്യമിട്ട് ആരംഭിച്ച ലാബിന് എട്ട് കമ്പ്യൂട്ടറുകളും യു.പി.എസും പ്രിന്ററും നൽകി. കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാധനംട്രസ്റ്റ് നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, ഡോ. ബെറി ഹൊളാഡേ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |