
തിരുവനന്തപുരം:അടുത്ത വർഷം സംസ്ഥാനത്ത് സെൻസസ് തുടങ്ങാനിരിക്കെ, അതിനാെപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ അസാധാരണ ഉത്തരവിറക്കി.ദേശീയ ജനസംഖ്യാ രജിസ്റ്റർ നടത്താൻ കേന്ദ്രസർക്കാർ ഉത്തരവായിട്ടില്ല. അങ്ങനെ ചെയ്യാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. 2021ൽ സെൻസസ് തുടങ്ങാനിരിക്കെ 2019ലും സമാനമായ ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. കൊവിഡ് മഹാമാരി മൂലം അന്ന് സെൻസസ് നടത്തിയില്ല.
പൗരത്വ നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടെന്നത് കണക്കിലെടുത്താണ് ദേശീയ ജനസംഖ്യാരജിസ്റ്റർ നടത്തുന്നതിനെ മുൻകൂട്ടി തടഞ്ഞുകൊണ്ട് സർക്കാർ അസാധാരണ ഉത്തരവിറക്കിയത്.ഒരു കാരണവശാലും കേരളത്തിൽ എൻ.പി.ആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ