SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് ,​ തടസം നീങ്ങി, ടാറിംഗ് തുടങ്ങി

Increase Font Size Decrease Font Size Print Page
velli
മാ​നാ​ഞ്ചി​റ​-​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​റോ​ഡി​ലെ​ ​ടാ​റിം​ഗ് ​പ്ര​വൃ​ത്തി​ ​പു​രോ​ഗ​മി​ക്കു​ന്നു

കോഴിക്കോട്: നഗര റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിർമ്മാണം ഫെബ്രുവരിയിൽ പൂർത്തീകരിക്കാൻ തീവ്രശ്രമം. നേരത്തെ ജനുവരി ഒന്നിന് റോഡ് തുറന്നുകൊടുക്കാനായിരുന്നു പൊതുമരാമത്തിന്റെ ആലോചന. എന്നാൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതോടെ വയനാട് റോഡിലും മാവൂർ റോഡ് മുതൽ കമ്മിഷണർ ഓഫീസ് വരെയുള്ള ഭാഗങ്ങളിലും വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു. തടസങ്ങൾ നീങ്ങി നിർമ്മാണ പ്രവൃത്തിയ്ക്ക് വേഗം കൂടിയതോടെ രണ്ട് ദിവസമായി ടാറിംഗ് പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബി പോസ്റ്റുകളും മറ്റ് കേബിളുകളും മാറ്റാൻ സമയമെടുത്തതിനാലാണ് ടാറിംഗ് തുടങ്ങാൻ വൈകിയതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം.

യാത്രക്കാർക്ക് ആശ്വാസം

റോഡ് പ്രവൃത്തി പുരോഗമിക്കുമ്പോൾ ഇലക്ട്രിക് പോസ്റ്റുകളും ഇരുമ്പ് കേബിളുകളും മാറ്റാൻ വലിയ കുഴികൾ എടുക്കേണ്ടി വന്നിരുന്നു. ഇത് കാരണം പലപ്പോഴും തിരക്കേറിയ വയനാട് റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഇത് യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിച്ചിരുന്നു. വലിയ ഗതാഗതകുരുക്കിനും ഈ മിന്നൽ പരിഷ്ക്കാരം വഴിവെച്ചു. കേബിളിൽ കുരുങ്ങി കുന്ദമംഗലം സ്വദേശിയായ യുവാവ് കഴിഞ്ഞ ആഴ്ച അപകടത്തിൽപെട്ടിരുന്നു. ഗതാഗതകുരുക്ക് കാരണം യാത്രക്കാർക്ക് നിശ്ചിതസമയത്തിനകം ലക്ഷ്യത്തിലെത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായി.

@ഗതാഗതക്കുരുക്കൊഴിയും

റോഡ് യാഥാർത്ഥ്യമാവുന്നതോടെ വയനാട് റോഡിൽ ഇരുഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാവും. നിലവിൽ ഈസ്റ്റ് നടക്കാവ് മുതൽ മാനാഞ്ചിറ വരെ വൺവേയാണ്. വയനാട്, ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെസ്റ്റ് നടക്കാവ് വരെ കണ്ണൂർ റോഡിലൂടെയാണ് പോകുന്നത്. ഈ വാഹനങ്ങളും പുതിയ മാനാ‌ഞ്ചിറ- വെള്ളിമാടുകുന്ന് റോഡിലൂടെ പോവും. കണ്ണൂർ, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാത്രം കണ്ണൂർ റോഡിലൂടെ പോവുന്ന സ്ഥിതിവരും.

.മാനാഞ്ചിറവെള്ളിമാടുകുന്ന് റോഡ് ദൂരം- 8.34 കിലോമീറ്റർ

.പ്രവൃത്തി നടന്നുവരുന്നത് മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ- 5.32 കിലോമീറ്റർ.

.റോഡ് നവീകരിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്- 482 കോടി രൂപ.

.സ്ഥലമേറ്റെടുക്കലിന് മാത്രം -344.5 കോടി രൂപ.

.റോഡ് നിർമ്മാണം -137.44 കോടി രൂപ

@ റോഡിന്റെ സവിശേഷതകൾ

.കോൺക്രീറ്റ് ഓവുചാൽ, ഡക്റ്റ്, രണ്ട് മീറ്റർ വീതിയിൽ നടപ്പാത

.22 ക്രോസ് ഡക്റ്റുകൾ

.മദ്ധ്യത്തിൽ രണ്ട് മീറ്റർ വീതിയിൽ പൂന്തോട്ടം, തെരുവ് വിളക്കുകൾ
.21 ബസ് വെയ്റ്റിംഗ് ഷെൽട്ടറുകൾ, ഏഴ് ബസ് ബേ

.സിവിൽ സ്റ്റേഷന് മുന്നിൽ നടപ്പാലം

.ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ

.പൈപ്പ്, കേബിൾ എന്നിവ സ്ഥാപിക്കാൻ റോഡ് കീറിമുറിക്കേണ്ടതില്ല.

.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും

.എരഞ്ഞിപ്പാലത്ത് മേൽപ്പാലം

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY