തിരുവാതുക്കൽ: തിരുവാതുക്കൽ ശ്രീനാരായണ ധർമ്മസമിതിയുടെ 53ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കം. ശിവഗിരിമഠം സ്വാമി പ്രബോധതീർത്ഥ, കുറിച്ചി ശാരദാംബ തന്ത്രപീഠം അനിരുദ്ധൻ തന്ത്രി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 6ന് മഹാശാന്തിഹവനം, വൈകിട്ട് 7ന് കൊടിയേറ്റ്, 8ന് ഡാൻസ്, 9ന് അന്നദാനം. 8ന് രാവിലെ ഗണപതിഹോമം, 9.30ന് ലക്ഷാർച്ചന, 12.30ന് അന്നദാനം, വൈകിട്ട് 7ന് നൂറിന്റെ നിറവിൽ ദൃശ്യാവിഷ്‌ക്കരണം, 7.30ന് അക്ഷരനടനം, 9ന് അന്നദാനം. 9ന് രാവിലെ 10ന് ഹോമമന്ത്രമഹായജ്ഞം, 12.30ന് അന്നദാനം, വൈകിട്ട് 7ന് ഗാനമേള, 9ന് അന്നദാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |