SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് കിരീട നേട്ടം ആരോണിന്റെ കോട്ടയത്തും ആഹ്ലാദം സിക്‌സടിച്ചു

Increase Font Size Decrease Font Size Print Page
d


കോ​ട്ട​യം​:​ ​സിം​ബാ​ബ്‌​വെ​യി​ൽ​ ​ഇം​ഗ്ല​ണ്ടിന്റെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന് ​യു​വ​ ​ഇ​ന്ത്യ​ ​അ​ണ്ട​ർ -19​ ​ക്രി​ക്ക​റ്റ് ​ലോ​ക​ക​പ്പി​ൽ​ ​ചാമ്പ്യന്മാരാകുമ്പോ​ൾ ടീമിന്റെ ഓപ്പണർ​​ കോ​ട്ട​യം​കാ​ര​ൻ​ ​ആ​രോ​ൺ​ ​ജോ​ർ​ജ് ​ ​ജി​ല്ലയുടെ ​അ​ഭി​മാ​ന​മായി.​ ​സെ​മി​ഫൈ​ന​ലി​ൽ​ ​അ​ഫ്ഗാ​നി​സ്ഥാ​നു​യു​ർ​ത്തി​യ​ ​റ​ൺ​മ​ല​ ​താ​ണ്ടി​ ​സെ​ഞ്ച്വ​റി​ ​തി​ള​ക്ക​ത്തി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​ഫൈ​ന​ലി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തു​ ​കൊ​ടു​ത്ത​ത് ​കോ​ട്ട​യ​ത്ത് ​ജ​നി​ച്ച് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ക​ളി​ച്ചു​ ​വ​ള​ർ​ന്ന​ ​ആ​രോ​ണാ​യി​രു​ന്നു.​ ​മാ​വേ​ലി​ക്ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​സാ​നു​ ​വ​ർ​ഗീ​സി​ന്റെ​യും​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​നി​​ ​പ്രീ​തി​ ​വ​ർ​ഗീ​സി​ന്റെ​യും​ ​മ​കനാണ് ആ​രോ​ൺ​ ​ജോ​ർ​ജ് ​വ​ർ​ഗീ​സ്.
വ​ലി​യ​ ​സ​ന്തോ​ഷം,​ ​കൊ​ച്ചു​മ​ക​നും​ ​ടീ​മും​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത് ​ടി.​വി​യി​ൽ​ ​ക​ണ്ട​തി​ന്റെ​ ​ആ​ഹ്ലാ​ദ​ത്തി​ൽ ​കോ​ട്ട​യം​ ​കീ​ഴ്ക്കു​ന്ന് ​എ​ലി​പ്പു​ലി​ക്കാ​ട്ടു​ക​ട​വ് ​വാ​ക്കു​പ​റ​മ്പി​ൽ​ ​വി.​ജെ​ ​തോ​മ​സും​ ​ഭാ​ര്യ​ ​സാ​റാ​ ​ജോ​ർ​ജും പറഞ്ഞു.​ ​തോ​മ​സും​ സാറയും ​പ്രീ​തിയുടെ മാതാപിതാക്കളാണ്. ഇ​രു​വ​രും​ ​കോ​ട്ട​യം​ ​എം.​ജി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​റി​ട്ട.​ര​ജി​സ്ട്രാ​ർ​മാ​രാ​ണ്.​ ​കോ​ട്ട​യ​ത്തെ​ ​വീ​ട്ടി​ൽ​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​ഇ​ന്ത്യ​യു​ടെ​ ​കിരീട നേട്ടം ക​ണ്ട​ ​ആ​രോ​ണി​ന്റെ​ ​മു​ത്ത​ശ്ശ​നും​ ​മു​ത്ത​ശ്ശി​യും​ ​​നാ​ട്ടു​കാ​ർ​ക്കും​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും​ ​ല​ഡ്ഡു​ ​ന​ൽ​കി​യാ​ണ് ​സ​ന്തോ​ഷം​ ​പ​ങ്കു​വ​ച്ച​ത്.
ഫൈ​ന​ലി​ൽ​ ​തി​ള​ങ്ങാ​നാ​യി​ല്ലെ​ങ്കി​ലും​ ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​കി​രീ​ട​ ​നേ​ട്ട​ത്തി​ലേ​ക്കു​ള​ള​ ​യാ​ത്ര​യി​ൽ​ ​ആ​രോ​ണി​ന്റെ​ ​ബാ​റ്റിം​ഗ് ​നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

കോട്ടയം ടു ഹൈദരാബാദ്
ആ​രോ​ണി​ന്റെ​ ​മാ​മ്മോ​ദീ​സാ​യ്ക്ക് ​ശേ​ഷം​ ​കു​ടും​ബം​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​സെ​റ്റി​ലാ​യി.​ ​നാ​ലാം​ക്ലാ​സ് ​മു​ത​ൽ​ ​പ്ലാ​സ്റ്റി​ക് ​ബോ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ക്രി​ക്ക​റ്റ് ​ക​ളി​ ​ആ​രം​ഭി​ച്ച​താ​ണ് ​ആ​രോ​ൺ.​ ​പി​ന്നീ​ട് ​ക്രി​ക്ക​റ്റി​നോ​ടു​ള്ള​ ​ഇ​ഷ്ട​വും​ ​ഒ​പ്പം​ ​വ​ള​ർ​ന്നു.​ ​സ്‌​കൂ​ളി​ൽ​ ​പോ​യി​ ​പ​ഠ​ന​മി​ല്ലാ​യി​രു​ന്നു.​
​ക്രി​ക്ക​റ്റാ​യി​രു​ന്നു​ ​ആ​രോ​ണി​ന് ​എ​ല്ലാം.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി​കോം​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ഇ​പ്പോ​ൾ​ ​ആ​രോ​ൺ.​ ​സാ​നു​ ​വ​ർ​ഗീ​സ് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​പൊ​ലീ​സ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ആ​രോ​ണി​ന്റെ​ ​ക്രി​ക്ക​റ്റ് ​ക​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ലേ​ക്ക് ​മാ​റി.​ ​ഹൈ​ദ​രാ​ബാ​ദ് ​ന​ഗ​ര​ത്തി​ൽ​ ​താ​മ​സ​വും​ ​തു​ട​ങ്ങി.
മാ​താ​വ് ​പ്രീ​തി​ ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ട്യൂ​ഷ​ൻ​ ​കോ​ച്ചിം​ഗ് ​ന​ട​ത്തു​ന്നു.​ ​സ​ഹോ​ദ​രി​ ​അ​ന​ന്യ​ ​ഗോ​ദ​റേ​ജ് ​ക​മ്പ​നി​യു​ടെ​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​ലോ​യ​റാണ്.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY