
തൃശൂർ: മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുൻപുതന്നെ അതിനെ എതിർക്കാനുള്ള സ്ക്രിപ്റ്റ് റെഡിയായിരുന്നുവെന്നും ജനം അതിൽ വീഴരുതെന്നും സുരേഷ് ഗോപി പറഞ്ഞു. 2070വരെയുള്ള രാജ്യത്തിന്റെ രൂപകൽപനയാണ് ഇതെന്നും അദ്ദേഹം പ്രശംസിച്ചു.
'ഞാൻ മനസിലാക്കിയത് അനുസരിച്ച് വളരെ വ്യക്തമായ ദിശബോധമുള്ള ഒരു ബഡ്ജറ്റാണിത്. രാജ്യത്തിന്റെ രൂപകൽപനയാണ് ഈ ബഡ്ജറ്റ്. ഭാവികാലത്തേയ്ക്കുള്ള ദിശാബോധമുള്ള ബഡ്ജറ്റാണിത്. 2070ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ധാവസ്ഥയെ തരണം ചെയ്യാൻ ഈ ബഡ്ജറ്റിലൂടെ കഴിയും. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നത്. ബഡ്ജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിംഗിലൂടെ കേരള സമൂഹം മറുപടി നൽകും ' - സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ച് വിവാദമുണ്ടാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 10 കൊല്ലം ഒന്നും ചെയ്യാതിരുന്നവർ ഇലക്ഷൻ തലേദിവസം ഉണ്ടാക്കുന്ന വിവാദമാണിത്. മുൻപ് ഇന്ത്യയുടെ സ്ഥിതി എന്തായിരുന്നുവെന്നും നരേന്ദ്ര മോദിയുടെ കാലത്ത് എന്താണെന്നും എല്ലാവർക്കും അറിയാം. അതിവേഗം വളരുന്ന സാമ്പത്തിക സ്ഥിതിയുള്ള രാജ്യമായി ഇന്ത്യ ഇന്ന് മാറിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |