
അരുവിപ്പുറം: കേരള നവോത്ഥാനത്തിന് തുടക്കമിട്ട് ശ്രീനാരായണ ഗുരുദേവൻ, അരുവിപ്പുറത്ത് ജ്യോതിർലിംഗ സ്വരൂപമായി സ്ഥാപിച്ച ശിവക്ഷേത്രത്തിലെ 138-ാമത് പ്രതിഷ്ഠാവാർഷികാഘോഷത്തിന്റെ മൂന്നാം നാളായ ഇന്ന് 'അരുവിപ്പുറത്ത് അറിവിന്റെ കൗമുദി' എന്ന പേരിലുള്ള സംവാദ സദസ് നടക്കും.
മാറുന്ന കാലത്തിലും കേരളകൗമുദിയുടെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടി രാവിലെയുള്ള ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 11ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷനായിരിക്കും.അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രസംഗം നടത്തും. പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തും. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭാദ്ധ്യക്ഷ ഡബ്ളിയു.ആർ.ഹീബ, കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചുവെള്ളായണി എന്നിവർ പ്രസംഗിക്കും.അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |