SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

'കൂട' ണയാൻ കഴിയാതെ ''താങ്കൾ വിളിക്കുന്ന നമ്പർ നിലവിൽ ലഭ്യമല്ല''.

Increase Font Size Decrease Font Size Print Page

പേരിൽമാത്രം

സ്ത്രീ സൗഹൃദം--1--സ്ളഗ്

പരിമിതികളിൽ വീർപ്പുമുട്ടി അഭയകേന്ദ്രങ്ങൾ

സ്ത്രീകൾക്ക് നഗരം എത്രമാത്രം സൗഹൃദാന്തരീക്ഷം ഒരുക്കുന്നു, ഒരു അന്വേഷണം

സമയം രാത്രി 2. ബസ് പകുതി വഴിയിൽ പഞ്ചറായതുക്കൊണ്ട് സൗമ്യ തമ്പാനൂരെത്താൻ വൈകി. അവൾക്ക് നല്ല ക്ഷീണമുണ്ട്. അപ്പോഴാണ്

'എന്റെ കൂടിനെ' പറ്രി ഓർമ്മിച്ചത്. ഉടനെ വെബ്സൈറ്റിൽ നിന്നും നമ്പറെടുത്ത് വിളിച്ചു... ''താങ്കൾ വിളിക്കുന്ന നമ്പർ നിലവിൽ ലഭ്യമല്ല''. വീണ്ടും ശ്രമിച്ചു. 'ലഭ്യമല്ല'. ഇത് ഒരാളിന്റെ അനുഭവം മാത്രമല്ല.''സ്ത്രീ സൗഹൃദ നഗരം'' എന്ന വലിയ പ്രഖ്യാപനങ്ങൾക്കിടയിലും മറ്റു സ്ഥലങ്ങളിൽ നിന്നും തലസ്ഥാനനഗരത്തിൽ വന്നിറങ്ങുന്ന ഓരോ സ്ത്രീക്കും സുരക്ഷിതമായി തലചായ്ക്കാൻ ഒരിടം കണ്ടെത്തുകയെന്നത് ഒരു പ്രധാന പ്രശ്നമാണ്. പകലിലും രാത്രിയുടെ നിശബ്ദതയിലും അഭയ കേന്ദ്രങ്ങളില്ലാതെ വഴിമുട്ടുന്ന അവസ്ഥ ഇന്നും പതിവാകുന്നു.

വനിത ശിശുക്ഷേമ വകുപ്പിന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി ഒരുക്കിയ സുരക്ഷിത താവളമാണ് എന്റെ കൂട് പദ്ധതി. സുരക്ഷിത താമസം,സൗജന്യ ഭക്ഷണം, 50 പേർക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യം എന്നിങ്ങനെ വാഗ്ദാനം നൽകുന്ന ഈ പദ്ധതി ഇന്ന് കേവലം ബോർഡുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിന് പദ്ധതിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാൽ കേൾക്കുന്നത് 'ഈ നമ്പർ നിലവിലില്ല' എന്ന യാന്ത്രിക മറുപടിയാണ്.അന്വേഷിച്ചപ്പോൾ അറിയാൻ കഴി‌ഞ്ഞത് പണം അടയ്ക്കാതെ ലൈൻ കട്ടായതാണെന്ന്. മുൻകൂട്ടി ബുക്കിംഗ് സൗകര്യവുമില്ലാത്തതിനാൽ ഇത്തരം സാഹചര്യത്തിൽ രാത്രി വൈകി കിലോമീറ്ററുകൾ സഞ്ചരിച്ച് അന്വേഷിച്ച് ഇവിടെ എത്തുമ്പോൾ മാത്രമാണ് അവിടെ ബെ‌ഡ് ഉണ്ടോ ഇല്ലയോ എന്നുപോലും അറിയാൻ സാധിക്കുന്നത്.

സൗകര്യം പരിമിതം, വെല്ലുവിളിയായി ടോയ്ലെറ്റ് ( സബ് ഹെഡിംഗ് )

50 പേർക്ക് ഒരേസമയം താമസിക്കാൻ സാധിക്കുന്ന ഇവിടെ 30 പേർ കഴിഞ്ഞാൽ 'നോ എൻട്രി'. ഇതിന് വെല്ലുവിളി ടോയ്ലെറ്റ് പരിമിതിയും.

തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിലാണ് എന്റെ കൂട് എന്ന ഡോർമെറ്ററി സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. വൈകിട്ട് 6.30 മുതൽ പുലർച്ചെ 3.30 വരെയാണ് കൂട്ടിലെ സൗജന്യ താമസം. ശേഷം രാവിലെ 7.30 വരെ ഫ്രഷ് അപ് ചെയ്യുന്നതിനുള്ള സമയമാണ്. അതിന് 100 രൂപ ഈടാക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസമെന്നുപറയുന്നത് അടിസ്ഥാന സൗകര്യങ്ങളാണ്. 50 പേർക്ക് താമസിക്കാനുള്ള സൗകര്യം കൂട്ടിൽ ഉണ്ടെന്ന് പറയുന്നെങ്കിലും 30-35 പേരാകുമ്പോൾ പ്രവേശനം നിഷേധിക്കുന്നെന്ന് ജീവനക്കാർ പറയുന്നു.

കൂടിനും അതിനോട് ചേർന്നുള്ള സർക്കാരിന്റെതന്നെ പദ്ധതിയായ വൺ ഡേ ഹോമിലേയും 80 ഓളം പേർക്കായി ഇവിടെ ലഭ്യമായിട്ടുള്ളത് 2 ടോയ്‌ലെറ്റുകളാണ്. അതിനാലാണ് ആളുകളുടെ എണ്ണം പരിമിതമാക്കുന്നതെന്നും ഇവർ പറയുന്നു. വലിയ തുക ചെലവഴിച്ച് ഇത്തരം അഭയകേന്ദ്രങ്ങൾ ആഘോഷത്തോടെ ആരംഭിക്കും. പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പേരിനുമാത്രവും.

(തുടരും)

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY