അമ്പലപ്പുഴ: പത്മവിഭൂഷൺ ബഹുമതി ഏറ്റുവാങ്ങണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിക്ക് ഹൈക്കോടതി അഭിഭാഷകൻ കത്തയച്ചു. ബഹുമതി ഏറ്റുവാങ്ങി സ്വന്തം രാജ്യമാണ് പാർട്ടിയേക്കാൾ വലുതെന്ന സന്ദേശം പൊതുസമൂഹത്തിന് പകരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ.കുളത്തൂർ ജയ്‌സിങാണ് തപാൽ മാർഗ്ഗം കത്തയച്ചത്. വി.എസ്. പ്രതിനിധാനം ചെയ്തിരുന്ന പാർട്ടിക്ക് പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും പ്രസ്തുത താല്പര്യങ്ങൾക്ക് ഒപ്പമാകും കുടുംബവുമെന്ന് കഴിഞ്ഞ ദിവസം അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി.എ 'ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. ഇതോടെ കുടുംബം പുരസ്കാരം സ്വീകരിക്കില്ലെന്ന വാർത്ത പ്രചരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് കത്തയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
