കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പരവൂർ കൂനയിൽ പാലമൂട്ടിൽ പടിഞ്ഞാറ്റതിൽ രാജിത്താണ് (28) പരവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 6 ന് പുലർച്ചെ ഒന്നരയോടെ പ്രതി വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറി, ഉറങ്ങിക്കിടക്കുവായിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പരവൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളും എൻ.ഡി.പി.എസ് കേസും അക്രമണം, ഭീഷണി കേസുകളുമുണ്ട്. പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഖിൽ, ബിജു, എസ്.സി.പി.ഒ അനൂപ്, സി.പി.ഒ വിശാഖ്, അൻഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |