കോട്ടയം: സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികൾക്കെതിരെ പുറംതിരിഞ്ഞ് നിൽക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. എൽ.ഡി.എഫ് മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്‌ടൻ കൂടിയായ ജോസ്. മൂന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള ശംഖൊലിയാണ് ജനവികാരമായി വികസന മുന്നേറ്റ ജാഥയിലുടനീളം കാണാൻ കഴിയുന്നത്. കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്ന കാര്യത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഒരേ മനസ്സോടെ മത്സരിച്ചുവെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ഒരക്ഷരം രണ്ടു കൂട്ടരും ഉരിയാടുന്നില്ലെന്നും അദേഹം പറഞ്ഞു.
സന്തോഷ് കേശവനാഥ് അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല ജാഥയ്ക്ക് ചങ്ങനാശേരിയിലും ആവേശകരമായ സ്വീകരണം നല്കി. മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, ജാഥാംഗങ്ങളായ കെ.കെ ശൈലജ എം.എൽ.എ, പി.പി സുനീർ എം.പി, പി.കെ ബിജു, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ.വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ ലത്തീഫ്, ബിനോയ് ജോസഫ്, കെ.ആർ രഘുനാഥ്, അഡ്വ.കെ അനിൽകുമാർ, പ്രൊഫ.ലോപ്പസ് മാത്യു, കെ.എം സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
