മലയിൻകീഴ് : കൂവളശ്ശേരി കുന്നുംപുറം ശ്രീമഹാദേവർ ദുർഗാ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവവും പഞ്ചമുഖി തിരുമുടി പ്രതിഷ്ഠയും 11 മുതൽ 15 വരെ നടക്കും.രാവിലെ 5 ന് ഗണപതിഹോമം,6 ന് കൊടിമര ഘോഷയാത്ര,7.45 നും 8.15 നും മദ്ധ്യേ തൃക്കൊടിയേറ്റ്,വൈകിട്ട് 3ന് കൈമനം മഹാശിവലിംഗ ബ്രഹ്മ സ്ഥാനത്ത് നിന്നും വരുന്ന ശ്രി പഞ്ചമുഖി ദേവീയുടെ തങ്ക തിരുമുടിയ്ക്ക് മാറനല്ലൂരിൽ വരവേല്പ്,5 ന് ഭദ്രകാളിപ്പാട്ട് ആരംഭവും പാടി കുടിയിരുത്തലും,6 ന് കളംകാവൽ,രാത്രി 7ന് പഞ്ചമുഖീരവം ഉദ്ഘാടനവും മീഡിയ പുരസ്കാര സമർപ്പണവും നേമം പുഷ്പരാജ് നിർവഹിക്കും.പ്രൊഫസർ കെ.ജെ.രമാഭായ്ക്ക് പ്രഥമ പഞ്ചമുഖീ പുരസ്കാരം നൽകും.12 ന് രാവിലെ5 ന് ഗണപതിഹോമം,വൈകുന്നേരം 5. ന് ഭദ്രകാളിപ്പാട്ട്,രാത്രി 8.ന് തിരുവാതിര,9 ന് മിനിമെഗാഷോ,13 ന് രാവിലെ 6.ന് മൃത്യുഞ്ജയഹോമം,9.45 നും 10.45 നുംമദ്ധ്യേ പഞ്ചമുഖീ ദേവിയുടെ തിരുമുടി പ്രതിഷ്ഠ,11.ന് പൊങ്കാല,വൈകുന്നേരം 6.30ന് കളംകാവൽ,രാത്രി 8.ന് നൃത്തോൽസവം,പുലർച്ചെ 2ന് ആറാട്ട്,3ന് തിരുമുടി അകത്തെഴുന്നള്ളിക്കും.14 ന് രാവിലെ 7.30ന് ഗണപതിയ്ക്ക് അപ്പംമൂടൽ,വൈകുന്നേരം 6.30 ന് അഗസ്ത്യഗുരുവിന് മുറ പടുക്ക,രാത്രി 8 ന് ആനന്ദനടനം.15.ന് രാവിലെ 5ന് ഗണപതിഹോമം,6 ന് നവകലശപൂജ,വൈകുന്നേരം 5.30 ന് ദേവിമാർക്ക് പ്രത്യേക പൂജ,6.30ന് പാണിവാദ്യത്തോടുകൂടി ഒന്നാം യാമപൂജ,രാത്രി 7 ന് അഘോരഹോമം,8 ന് ഫ്യൂഷൻ തിരുവാതിര,8.30ന് ശിവാമൃതം,9.30ന് പാണി വാദ്യത്തോടുകൂടി രണ്ടാം യാമപൂജ,10ന് ശിവരാത്രി മാഹാത്മ്യം 12.30 ന് പാണി വാദ്യത്തോടുകൂടി മൂന്നാം യാമപൂജ,പുലർച്ചെ 3.30 ന് പാണി വാദ്യത്തോടുകൂടി നാലാം യാമപൂജ,4 ന് തൃക്കൊടിയിറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |