SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രം

Increase Font Size Decrease Font Size Print Page

ചേരപ്പള്ളി : ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ തൃക്കൊടിയേറ്റും മഹാശിവരാത്രി മഹോത്സവവും 14 മുതൽ 19 വരെ ആഘോഷിക്കും. 14 മുതൽ 18 വരെ രാവിലെ 5.30ന് മഹാഗണപതിഹോമം, 7ന് മഹാ മൃത്യുഞ്ജയഹോമം, 8ന് കലശപൂജ എന്നിവ ഉണ്ടാകും. 14ന് രാവിലെ 11ന് അഷ്ടദ്രവ്യാഭിഷേകം, കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് തൃക്കൊടിയേറ്റ്, 7.30ന് സായാഹ്‌നഭക്ഷണം. 15ന് രാവിലെ 9.30ന് നേർച്ചപൊങ്കാല, 10ന് മെഡിക്കൽ ക്യാമ്പ്, 12.30ന് അന്നദാനം, രാത്രി 9, 12, 2, 4 സമയങ്ങളിൽ യാമപൂജകൾ, 9ന് നൃത്തവിസ്മയം, 1ന് കഥാപ്രസംഗം. 16ന് രാവിലെ 10ന് ശ്രീഭൂതബലി. 17ന് വൈകിട്ട് 7.30ന് സായാഹ്നഭക്ഷണം, 8 ന് ഗാനമേള. 18ന് രാവിലെ 9ന് ഉത്സവബലി, വൈകിട്ട് ഭക്തിഗാനാമൃതം, 7.30ന് സായാഹ്‌നഭക്ഷണം, 9ന് ശ്രീഭൂതബലി, 9.30ന് വലിയ കാണിക്ക, 10ന് എഴുന്നള്ളത്ത്, 10.30ന്. പള്ളിവേട്ട. 19ന് ഉച്ചയ്ക്ക് ആറാട്ട് സദ്യ, വൈകിട്ട് 3ന് ആറാട്ട് എഴുന്നള്ളത്ത്, 6.30ന് ദീപാരാധന, 7.30ന് തിരിച്ചെഴുന്നള്ളത്ത്, 10.30ന് തൃക്കൊടിയിറക്ക്, ആറാട്ട് കലശാഭിഷേകം, 11ന് അത്താഴപൂജയോട് സമാപിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY