
അഹമ്മദാബാദ്: പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അദ്ധ്യാപികയുടെ കരണത്തടിച്ച് വിദ്യാർത്ഥി. ഗുജറാത്തിലെ പഞ്ച്മഹലിലുള്ള എസ്.ജെ. ദാവെ ഹൈസ്‌കൂളിൽ ജനുവരി 24നായിരുന്നു സംഭവം. പതിനെട്ടുകാരനായ മുഹമ്മദ് ഖാൻ അൻസാരിയാണ് അദ്ധ്യാപികയെ ആക്രമിച്ചത്. അദ്ധ്യാപികയുടെ കരണത്തടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് വിദ്യാർത്ഥിക്കെതിരെ ഉയർന്നത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് വൈകിയെത്തിയത് അദ്ധ്യാപിക ചോദ്യം ചെയ്തതാണ് അൻസാരിയെ പ്രകോപിപ്പിച്ചത്. വീട്ടിൽ തന്നെ ആരും ചോദ്യം ചെയ്യാറില്ല. പിന്നെ നിങ്ങളാരാണ് എന്ന് ചോദിച്ചുകൊണ്ടായിരുന്നു അൻസാരി അദ്ധ്യാപികയുടെ കരണത്തടിച്ചത്. സംഭവദിവസം വിദ്യാർത്ഥിയുടെ പിതാവ് അദ്ധ്യാപികയുടെ അടുത്തെത്തി മാപ്പ് പറഞ്ഞിരുന്നെങ്കിലും, ജനുവരി 27ന് ഇയാൾ വിദ്യാർത്ഥിയെയും ഇരുപതോളം പേരെ കൂട്ടി സ്‌കൂളിലെത്തി തനിച്ച് താമസിക്കുന്ന അദ്ധ്യാപികയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.
ഇതിനുശേഷം ഫെബ്രുവരി മൂന്നിനാണ് അദ്ധ്യാപിക പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊതുമദ്ധ്യത്തിലൂടെ പൊലീസ് നടത്തിച്ചു. എന്നാൽ, ഇത് തെളിവെടുപ്പിന്റെ ഭാഗമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രതിക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ