
കുട്ടനാട്: എ.സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി തകർന്നു കിടന്ന പള്ളാതുരുത്ത് പാലത്തിന് സമീപത്തെ കുഴൽക്കിണറിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ലൈനിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഇന്നലെയോടെ പമ്പിംഗും പുനരാരംഭിച്ചു. പുതിയ ഭരണസമിതി അധികാരത്തിലേറി രണ്ടാഴ്ചയ്ക്കുള്ളിലാണ് പരിഹാരം. പഞ്ചായത്ത് മുൻകൈയെടുത്ത് മോട്ടോർസെറ്റ് വാങ്ങി നല്കിയതിന് പുറമെ സാങ്കേതികമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടതോടെയാണ് പമ്പിംഗ് പുനരാരംഭിക്കുന്നത്.
ഒരു ഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് ഉൾപ്പെടെയുള്ള ഭരണസമിതിയംഗങ്ങൾ തിരുവല്ല വാട്ടർ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയതോടെയാണ് അധികൃതർ ജോലികൾ വേഗത്തിലാക്കാൻ പൂർത്തീകരിച്ചത്. ഇതോടെ കൈനകരിയുടെ പടിഞ്ഞാറ് ഭാഗത്ത് കുടിവെള്ളക്ഷാമത്തിന് ഏറെക്കുറെ പരിഹാരമായി. എന്നാൽ കിഴക്കൻ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പഞ്ചായത്തെന്നും പ്രസിഡന്റ് ധന്യ വിനോദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
