SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

കാർഷിക സംരംഭകർക്കായി ഡി.പി.ആർ ക്ലിനിക്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: നൂതന ആശയങ്ങളുമായി കാർഷിക സംരംഭകരാകുന്നവർക്ക് ആശ്വാസമായി കൃഷിവകുപ്പിന്റെ ഡി.പി.ആർ ക്ലിനിക്. ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയിൽ ഇന്നും നാളെയുമായാണ് ഡി.പി.ആർ ശില്പശാല നടക്കുന്നത്.

ഡി.പി.ആർ ക്ലിനിക്കിലൂടെ സംരംഭം തുടങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന മേഖലകളുടെ പൂർണ വിവരം മനസിലാക്കാനാകും. തുടർന്ന് അതിനനുസരിച്ചുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ - ഡീറ്റൈൽഡ് പ്രോജക്‌ട് റിപ്പോർട്ട്) തയ്യാറാക്കാനുമുള്ള സാങ്കേതിക സഹായം വിദഗ്‌ദ്ധരിൽ നിന്ന് ലഭ്യമാക്കും.

സംരംഭകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയടക്കം ലഭിക്കാൻ ഡി.പി.ആർ ആവശ്യമാണ്. മേഖലയിൽ അനുഭവ പരിചയമുള്ള പ്രൊഫഷണൽ ഏജൻസികളാകും ഡി.പി.ആർ തയ്യാറാക്കുക. സംരംഭങ്ങളെ ഗ്രാന്റ് / സബ്സിഡി സ്‌കീമുകളുമായി യോജിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകാനും ശില്പശാല സംരംഭകനെ സഹായിക്കും. എസ്.എഫ്.എ.സി (ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം) കേരളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY