തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിച്ച 'ഡിജി കേരളം' പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങുന്നു. 'ഡിജി കേരളം 2.0'യുടെ ഭാഗ്യചിഹ്നം സംസ്ഥാന പക്ഷിയായ വേഴാമ്പലാണ്. രണ്ടാംഘട്ടമായതിനാൽ പുതിയ സാങ്കേതിക വിദ്യയുടെ ചിറകിലേറുന്ന രണ്ട് വേഴാമ്പലുകളെയാണ് ഭാഗ്യചിഹ്നമാക്കുന്നത്. ഇവയ്ക്ക് അനുയോജ്യമായ പേരുകൾ കണ്ടെത്താൻ തദ്ദേശ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.
ഡിജിറ്റൽ സാക്ഷരത, കേരളീയ സംസ്കാരം, ആധുനിക സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ രണ്ട് പേരുകളാണ് തേടുന്നത്. പേര്, വിലാസം, ഫോൺ നമ്പർ സഹിതം pdschemes@gmail.com എന്ന ഇ-മെയിൽ വഴി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കാം. 13ആണ് അവസാന തീയതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |