
നിലമ്പൂർ : പരിയങ്ങാട് പൂളപറമ്പിലെ കെ.പി.എം എസ്റ്റേറ്റിനുള്ളിലെ റബർ തോട്ടത്തിൽ വന്യജീവി മുള്ളൻപന്നിയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ സ്ത്രീകളാണ് മുള്ളൻപന്നിയുടെ ശരീരം കണ്ടത്. തുടർന്ന് ടാപ്പിംഗ് തൊഴിലാളികളെയും തോട്ടം കാര്യസ്ഥനെയും വിവരം അറിക്കുകയായിരുന്നു.
മുള്ളൻപന്നിയുടെ ആന്തരിക ഭാഗങ്ങൾ പലയിടങ്ങളിലായി വീണനിലയിലാണ് കാണപ്പെട്ടത്. പുലി ആക്രമിച്ചതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. സമീപ പ്രദേശങ്ങളിൽ നേരത്തെ വന്യ ജീവികളുടെ സാന്നിദ്ധ്യവും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്. മായിൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് റബർ തോട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |