SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

കന്നുകുട്ടികളെ വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
kg-raju

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടികളെ വിതരണം ചെയ്തു.
34 വീട്ടുകാർക്കാണ് കന്നുകുട്ടികളെ കൊടുത്തത്. 3.5 ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് ചെലവഴിച്ചത്. ഇരുപതിനായിരം രൂപയാണ് ഒരു കന്നുകുട്ടിയുടെ വില. 50 ശതമാനമാണ് സബ്സിഡിയായി അനുവദിച്ചത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു നിർവഹിച്ചു. പദ്ധതി വിശദീകരണം ഡോ.ദിവ്യാ രാജൻ നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പറന്മാരായ കെ.ദീപേഷ് , പി.വി.പുഷ്‌കരൻ, സുമേഷ് കൊല്ലേരി, വി.ബിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY