SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

പിണറായി സർക്കാർ സാധാരണക്കാരെയും ദുർബലരെയുംചേർത്ത് പിടിക്കുന്നു: ജോസ് കെ.മാണി എം. പി

Increase Font Size Decrease Font Size Print Page
jose

പീരുമേട്: കേരളം ഭരിക്കുന്നത് ഏറ്റവും കൂടുതൽ ക്ഷേമപെൻഷനുകൾ നൽകിയ സർക്കാരാണെന്ന് ജോസ് കെ മാണി എം. പി പറഞ്ഞു. വീടുകളില്ലാത്ത ദുർബലരെ സഹായിക്കാൻ ലൈഫ് പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് സർക്കാരാണ് പിണറായി സർക്കാരെന്നും എൽ. ഡി. എഫ്മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വണ്ടിപ്പെരിയാറിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്ടൻ കൂടിയായ ജോസ്. കെ. മാണി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മാത്രം 7800 പേർക്ക് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നുണ്ട്. ഒരു വർഷം കോടിക്കണക്കിന് രൂപയാണ് ഒരു പ്രദേശത്ത് മാത്രം എത്തിക്കുന്നത്.പിണറായി സർക്കാരിന്റെ കാലത്ത് പട്ടയം ഇല്ലാത്ത ലക്ഷക്കണക്കിന് ഭൂമി കൈവശം വച്ചവർക്ക്പട്ടയം നൽകാനും കഴിഞ്ഞു. സാധാരണക്കാരെയും ദുർബലരെയുംചേർത്ത് പിടിക്കുന്ന മറ്റേത് ഗവൺമെന്റാണ് ഇന്ത്യയിലുള്ളതെന്നും ജോസ് കെ.മാണി ചോദിച്ചു. ഇന്നലെ ഇടുക്കി ജില്ലയിലെ ആദ്യ സ്വീകരണം വണ്ടിപ്പെരിയാറിൽആയിരുന്നു. നാലുമണിക്ക് എത്തിച്ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത് എന്നാൽ രണ്ടര മണിക്കൂർ വൈകിയാണ് ഇവിടെ എത്തിയത്. ആയിരക്കണക്കിന് ആളുകൾ സ്വീകരണം നൽകാൻ വേണ്ടി കാത്തുനിന്നു.
ജാഥാ ക്യാപ്ടനെ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് പ്രവർത്തകർ സ്വീകരിച്ച് സമ്മേളനവേദിയായ ബസ് സ്റ്റാൻഡ്‌മൈതാനിയിൽ എത്തിച്ചു.
തുടർന്ന് പഞ്ചായത്ത് ബസ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ കെ.കെ.ശൈലജ എംഎൽഎ,
സാബു ജോർജ്, ഫ്രാൻസിസ് തോമസ്, ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസ് ഫിലിപ്പ് അദ്ധ്യഷനായിരുന്നു. സി. വി. വർഗീസ്, കെ. സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ.ആർ. തിലകൻ സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY