SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

ആലപ്പാട്ട് അരയന്മാരുടെ പരിശം വയ്പ്പ് 15 ന്

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: ആലപ്പാട്ട് അരയന്മാർ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ചെങ്ങന്നൂർ മഹാശിവരാത്രി ആഘോഷവും പരിശം വെയ്പ്പ് ചടങ്ങും 15 ന് ശ്രായിക്കാട് അരയജന കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കും. ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, എഴുന്നള്ളത്ത്, നൃത്ത സംഗീത നാടകം, പരിശംവെപ്പ് എന്നിവ അരങ്ങേറും. ഘോഷയാത്ര 15ന് രാവിലെ ആറിന് സ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ചെങ്ങന്നൂർ ക്ഷേത്രത്തിൽ എത്തിച്ചേരും. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.സി വിഷ്ണുനാഥ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. രാത്രി 9 മുതൽ നൃത്ത സംഗീത നാടകം. പുലർച്ചെ ഒന്നിന് എഴുന്നള്ളത്ത്, രണ്ടു മുതൽ ചരിത്രപ്രസിദ്ധമായ പരിശംവെപ്പ്. വാർത്താസമ്മേളനത്തിൽ പി ലിജുമോൻ, പി ശ്രീകുമാർ, ആനന്ദൻ സി. മണ്ണേൽ, കെ വിശ്വകുമാർ, എസ് അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY