SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

കേബിൾ ടി.വി. അസോസിയേഷൻ സമ്മേളനം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും തൃപ്രയാറിൽ നടത്തും.
തൃപ്രയാർ കോർണിഷ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് 4.30 ന് തൃപ്രയാർ സെന്ററിൽ സാംസ്‌കാരിക ഘോഷയാത്രയും വൈകീട്ട് അഞ്ചിന് ബസ് സ്റ്റാൻഡിന് എതിർവശത്ത് പൊതുസമ്മേളനവും നടക്കും. ജില്ലയിൽ 720ൽ പരം ഓപ്പറേറ്റർമാരും അയ്യായിരത്തിലധികം ജീവനക്കാരും പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ പറഞ്ഞു.
പൊതുസമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ടി.ഡി. സുഭാഷ്, പി.ആന്റണി, സി.ജി. ജോസ്, കെ. ബിജുകുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY