
ന്യൂഡൽഹി: കോടതികളിൽ അടിക്കടി രാഷ്ട്രീയപോരാട്ടം നടക്കുന്നുവെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണിത് കൂടുതലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയ്‌ക്കെതിരെ സി.പി.എമ്മും, സി.പി.ഐ നേതാവ് ആനീരാജയും ഹർജി സമർപ്പിച്ചിരുന്നു. ഇവ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം. അസാം മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാണ് ഹർജികളിലെ ആരോപണം. ബംഗാളിൽ നിന്ന് കുടിയേറിയവരെന്ന് പരാമർശിക്കുന്ന മിയാ മുസ്ലിം, ഫുഡ് ജിഹാദ് എന്നിങ്ങനെയുള്ള വാക്കുകൾ മുഖ്യമന്ത്രി തുടർച്ചയായി ഉപയോഗിക്കുന്നു. ചില സമുദായക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പറയുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |