SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

പോഷകത്തോട്ടം പദ്ധതി ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
thottam

പറപ്പൂർ: തോളൂർ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 പ്രകാരം നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിൻസൺ യു.പുത്തൂർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ മനീഷ പദ്ധതി വിശദികരണം നടത്തി. ഒരു ലക്ഷം രുപ വകയിരുത്തി 340 രൂപ ഗുണഭോക്തൃ വിഹിതം അടച്ച പഞ്ചായത്ത് ലിസ്റ്റിൽപ്പെട്ട 100 പേർക്കാണ് വിതരണം ചെയ്തത്. ഡ്രാഗൺ ഫ്രൂട്ട്, റംബൂട്ടാൻ, വിയറ്റ്‌നാം ആയുഷ് പ്ലാവ്, കിലോ പേര, മാങ്കോസ്റ്റിൻ, ഗ്രാഫ്റ്റ് മാവ് എന്നിവയുടെ തൈകളാണ് പദ്ധതിയിലൂടെ നൽകിയത്. ജനപ്രതിനിധികളായ പ്രിയ സുനിൽ, എൻ.പി.സരോജിനി, ലിസ ഫ്രാൻസിസ്, ഷീന വിൽസൺ, ഡേവിസ് വടക്കൻ, ഇ.പി.ജോയ്, വിമിത രതീഷ്, ആനി, ജിഷ്ണുദേവ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY