SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

16 കാരിയുടെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേകസംഘം

Increase Font Size Decrease Font Size Print Page

ചോറ്റാനിക്കര: തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയുടെ (16) മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലാണ് സൈബർ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം. ആദിത്യയുടെ മൊബൈൽഫോൺ വിശദപരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.

ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ

ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയിൽ കണ്ടെത്തുകയായിരുന്നു. പാറമടയ്ക്ക് സമീപം കുട്ടിയു‌ടെ സ്കൂൾ ബാഗിരിക്കുന്നത് കണ്ട ബന്ധുവായ ഓട്ടോക്കാരൻ നടത്തിയ തെരച്ചിലിലാണ് പാറമടയിൽ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് അന്വേഷണം.

TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY