SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.17 PM IST

ശബരിമലനട ഇന്ന് തുറക്കും

Increase Font Size Decrease Font Size Print Page
m

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.തുടർന്ന് പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും. ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും . തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറന്ന് 6.30ന് ദീപാരാധനയ്ക്ക് ശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ എന്നിവ നടത്തും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നടയടയ്ക്കും.

TAGS: MALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY