കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എയുടെ വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി കുട്ടികളെ കരുവാക്കി നടത്തിയ സ്ലേറ്റ് പദ്ധതിയിലെ അഴിമതിയിൽ പ്രതിഷേധിച്ച് കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതീകാത്മക സമരം ഇന്ന് വൈകിട്ട് കോലഞ്ചേരിയിൽ നടക്കും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സി.പി.ജോയി ഉദ്ഘാടനം ചെയ്യും. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അഞ്ചൽ സുനീഷ് അദ്ധ്യക്ഷനാകും. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ സംസാരിക്കും. ആദ്യഘട്ടം 90 ലക്ഷം രൂപ അനുവദിച്ച് നടപ്പാക്കിയ പദ്ധതി കുട്ടികളുടെ പങ്കാളിത്തക്കുറവ് മൂലം വിജയം കണ്ടില്ല. തുടർന്ന് വിദ്യാഭ്യാസ വർഷം അവസാനിക്കാനിരിക്കെ ഒരു കോടി രൂപ കൂടി പദ്ധതിക്ക് അനുവദിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |