SignIn
Kerala Kaumudi Online
Thursday, 19 February 2026 1.20 AM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണി.കോൺവൊക്കേഷൻ 13ന്

Increase Font Size Decrease Font Size Print Page
d

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യു.ജി,പി.ജി കോൺവൊക്കേഷൻ 13ന് നടക്കുമെന്ന് വൈസ്ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതീരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ആശ്രാമം യൂനൂസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി രാവിലെ 11ന് ഗവർണർ രാജേന്ദ്ര വി​ശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി ആദ്യ ബാച്ച് യു.ജി പഠിതാക്കളുടെയും ആദ്യ രണ്ട് ബാച്ച് പി.ജി പഠിതാക്കളുടെയും ബിരുദദാനം ഗവർണർ നിർവഹിക്കും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ജെ.ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും.പ്രൊഫ.ഡോ.വി.പി. ജഗതീരാജ്,സിൻഡിക്കേറ്റ് മെമ്പർ വി.പി.പ്രശാന്ത് എന്നിവർ സംസാരിക്കും. 865 പഠിതാക്കൾക്കാണ് ബിരുദദാനം നടത്തുന്നത്. സിൻഡിക്കേറ്റ് മെമ്പർമാരായ വി.പി.പ്രശാന്ത്,ഡോ.പി.പി.അജയകുമാർ,ജി.സുഗുണൻ, ഡോ.എ.ബാലകൃഷ്ണൻ,ഡോ.എം.ജയപ്രകാശ്,പി.ഹരിദാസ്,ഡോ.സി.ഉദയകല,ഡോ.റെനി സെബാസ്റ്റ്യൻ, എസ്.കെ.ഹരിദാസ്,രജിസ്ട്രാർ ഡോ.അഭിലാഷ് ബാബു എന്നിവർ‌ പങ്കെടുത്തു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY