
പീരുമേട്: കൊട്ടാരക്കര - ഡിണ്ടുഗൽ ദേശീയപാതയിൽ പെരുവന്താനം ചുഴിപ്പിൽ കുഴൽക്കിണർ കുഴിക്കുന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടക്കയം ചിറ്റടി സ്വദേശി ജെലിറ്റ് മാത്യൂ ജോസഫ് , പൊടിമറ്റം സ്വദേശി ജെറിൻ എന്നിവർക്കാണ് പരിക്ക്. ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയൻ കോളേജ് ജീവനക്കാരാണ്. ലോറി ഇടിച്ച കാർ സമീപത്തെ ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. കുഴൽക്കിണർ കുഴിക്കുന്ന ലോറി കുട്ടിക്കാനം ഭാഗത്തേക്ക് തിരിച്ച്‌പോകാൻ ശ്രമിക്കുന്നതിനിടയിൽ മുണ്ടക്കയത്ത് നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിന് തീ പിടിച്ചെങ്കിലും പടരും മുമ്പേ കെടുത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
