
തിരുവനന്തപുരം: ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും വെള്ളായണി കാർഷിക കോളേജിലെ ബിരുദ വിദ്യാർത്ഥികളും കല്ലിയൂരിലെ കിഴങ്ങുവർഗ്ഗ വിളകൾ കൃഷി ചെയ്യുന്ന കർഷകരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു, മരച്ചീനി കൃഷി രീതിയും പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കല്ലിയൂർ കൃഷിഭവനിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. ജഗനാഥൻ, സയന്റിസ്റ്റ് ഡോ. പി. പ്രകാശ്, വെള്ളായണി കാർഷിക കോളേജിലെ റിട്ട. പ്രൊഫസർ ഡോ. വിൽസൺ എന്നിവർ നേതൃത്വം നൽകി.
വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥികൾ മരച്ചിനീ കൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അവതരണം നടത്തി. കേരളത്തിൽ കൃഷിചെയ്യുന്ന വിവിധ ഇനം മരച്ചീനി ഇനങ്ങളെക്കുറിച്ചും, നടീൽ മുതൽ വിളവെടുപ്പുവരെയുള്ള കാലയളവിൽ നൽകേണ്ട പരിചരണ മാർഗ്ഗങ്ങളേക്കുറിച്ചും കീടരോഗ നിയന്ത്രണ മാർഗ്ഗങ്ങളേക്കുറിച്ചും അവതരണവും ചർച്ചയും നടന്നു. ചർച്ചയിൽ കർഷകർ കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന അനുഭവങ്ങൾ പങ്കുവയ്ച്ചു. കല്ലിയൂർ കൃഷിഭവനിലെ അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ കെ. രമണി, കൃഷി അസിസ്റ്റന്റുരായ ജെ.എസ്. അനിൽകുമാർ, എസ്.കെ. ഷിനു , കല്ലിയൂർ കാർഷിക കർമ്മസേന സെക്രട്ടറി അരുൺ, കാർഷിക കർമ്മസേനാ സൂപ്പർവൈസർ വിദ്യ, കൃഷിഭവൻ ജീവനക്കാരായ ഷീബ, സിമി. കല്ലിയൂരിലെ കർഷകർ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് കല്ലിയൂരിലെ കിഴങ്ങുവർഗ്ഗവിളകൾ കൃഷിചെയ്യുന്ന വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |