
കയ്പമംഗലം: മതിലകം കിഴക്കുംപുറത്തെ സർവീസ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി. സർവീസ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മതിലകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയപാത നിർമ്മാണം തടസപ്പെടുത്തി നടത്തിയ സമരത്തേത്തുടർന്നാണ് തീരുമാനം. സർവീസ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കാമെന്ന ഉറപ്പിൽ സമരം താത്കാലികമായി അവസാനിപ്പിച്ചു. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.എച്ച്.നിയാസ് ഉദ്ഘാടനം ചെയ്തു. മതിലകം ലോക്കൽ സെക്രട്ടറി പി.എച്ച്.അമീർ അദ്ധ്യക്ഷനായി. ഷീജ ബാബു, ടി.എസ്.ഗോപിനാഥൻ, കെ.വൈ.അസീസ് എന്നിവർ നേതൃത്വം നൽകി.
നിരവധി കുടുംബങ്ങൾക്ക് വഴിയില്ലാത്ത അവസ്ഥ
മതിലകം കിഴക്കുംപുറം പുഴയോരത്ത് താമസിക്കുന്ന 23 കുടുംബങ്ങൾക്ക് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. റോഡ് മാപ്പിംഗിൽ സർവീസ് റോഡിനായി സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
