SignIn
Kerala Kaumudi Online
Friday, 24 April 2026 11.07 PM IST

ശിവരാത്രി നാളിൽ സമൂഹ ലളിത സഹസ്രനാമാർച്ചന നടക്കും

Increase Font Size Decrease Font Size Print Page

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ അഭിമുഖ്യത്തിൽ ശിവരാത്രി നാളിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ സമൂഹ ലളിത സഹസ്രനാമാർച്ചന നടത്തുമെന്ന് പൈതൃകം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 15 ന് ഉച്ചയ്ക്ക് രണ്ടിന് ടൗൺ ഹാളിൽ ഒത്തുകൂടി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി വിഷ്ണു നമ്പൂതിരി നടത്തുന്ന പ്രാണശക്തി പൂജയ്ക്കുശേഷം ആയിരക്കണക്കിന് ഭക്തർ നാമജപവുമായി ക്ഷേത്രനടയിൽ എത്തും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന ലളിത സഹസ്രനാമജപത്തിന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺ കുമാർ എന്നിവർ ചേർന്ന് ദീപ പ്രോജ്വലനംനടത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം നിർവഹിക്കും. സ്വാമി ഉദിത് ചൈതന്യ നേതൃത്വം നൽകുന്ന ലളിത സഹസ്രനാമം ചൊല്ലി കൊടുക്കുന്നത് ആലീസ് ഉണ്ണിക്കൃഷ്ണനാണ്. ഹിന്ദി മേഖലയിൽ ഭജൻസിന് പ്രശസ്തിയാർജിച്ച മൈഥിലി ടാക്കൂർ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. പത്രസമ്മേളനത്തിൽ അഡ്വ. രവിചങ്കത്ത്, മധു കെ.നായർ, ഡോ. കെ.ബി.പ്രഭാകരൻ, പ്രൊഫ. വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, കെ.കെ.വേലായുധൻ, ജയൻ കെ.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.