
കൊച്ചി: കേരളത്തിന്റെ പ്രകൃതി ഭംഗി ലോകപ്രശസ്തമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് പ്രതിവര്‍ഷം നമ്മുടെ നാടിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. കൃത്യമായ പരിപാലനമില്ലാതെ പല സ്ഥലങ്ങളും നശിച്ച് പോകുന്നതും നമ്മുടെ നാട്ടിലെ സവിശേഷതയാണ്. പ്രകൃതി ദുരന്തങ്ങളുടെ സ്ഥിരം സന്ദര്‍ശന സ്ഥലം കൂടിയായ ഒരു പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം ഒരു നാടിന്റെ മുഖച്ഛായയെ തന്നെ മാറ്റിയപ്പോള്‍ സന്ദര്‍ശകര്‍ ഈ പ്രദേശത്തേക്ക് ഒഴുകിയെത്തുന്നുണ്ട്.
പറഞ്ഞുവരുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനം കടപ്പുറത്തെപ്പറ്റിയാണ്. കടല്‍ ക്ഷോഭത്തിന്റെയും പ്രതിഷേധങ്ങളുടേയും പേരിലാണ് അടുത്തകാലം വരെ ചെല്ലാനം അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആഗോള നിലവാരത്തിലുള്ള പ്രദേശമായി ഇവിടം മാറിയിട്ടുണ്ട്. കടല്‍ക്ഷോഭം തീരദേശവാസികളുടെ ജീവിതം ദുസഹമാക്കിയിരുന്നതിന് പരിഹാരമായി കടല്‍ഭിത്തി പണികഴിപ്പിച്ചു. എന്നാല്‍ അവിടെ ഒതുങ്ങുന്നതായിരുന്നില്ല പദ്ധതി. പ്രദേശത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ബീച്ചിനെ മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബീച്ചില്‍ എത്തുന്നവര്‍ക്ക് കടലിന്റെ ഭംഗി ആസ്വദിക്കാനായി പ്രത്യേക ഇരിപ്പിടങ്ങളും അല്‍പ്പനേരം നടക്കുന്നതിനായി വാക്ക് വേയും പണിതിട്ടുണ്ട്. പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി നിരവധി വേസ്റ്റ് ബോക്‌സുകളും ബീച്ചിനോട് ചേര്‍ന്ന് തന്നെ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ ചെടികള്‍ നട്ടുപിടിപ്പിച്ച് വാക് വേ അലങ്കരിച്ചിട്ടുമുണ്ട്. കടലിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്ന കല്ലുകള്‍ ഉപയോഗിച്ചാണ് കടല്‍ഭിത്തി നിര്‍മിച്ചിരിക്കുന്നത്.
ഏഴ് കിലോമീറ്ററോളം നീളത്തിലാണ് കടല്‍ഭിത്തി പണിഞ്ഞിരിക്കുന്നത്. ബാക്കി പ്രദേശത്തും ഇതേരീതിയില്‍ സ്ഥാപിക്കും. എന്നാല്‍ സുരക്ഷയ്ക്കായി കടല്‍ഭിത്തി നിര്‍മിച്ചു എന്നതിലുപരിയായി ഒരു പ്രദേശത്തെ എത്ര മനോഹരമാക്കി മാറ്റിയിരിക്കുന്നു എന്നത് കൂടിയാണ് ചെല്ലാനത്ത് കാണാന്‍ കഴിയുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |