SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനം

Increase Font Size Decrease Font Size Print Page
photo

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന അഖിലേന്ത്യ എക്‌സിബിഷന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് കെ.രാധാകൃഷ്ണൻ എം.പി നിർവഹിക്കും. ഓട്ടുപാറ വാഴാനി റോഡിലെ ദേവ്‌സൺ നഗറിൽ നടക്കുന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എ.അദ്ധ്യക്ഷനാകും. ഈ മാസം 25 വരെയാണ് പ്രദർശനം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. റോബോട്ടിക് നായ ഉൾപ്പെടെ മൃഗങ്ങൾ, വെള്ളച്ചാട്ടം, അമ്യൂസ്‌മെന്റ് പാർക്ക്, സെൽഫി പോയിന്റ്, ഫുഡ് കോർട്ട്, വാണിജ്യ വ്യവസായ സ്റ്റാളുകൾ എന്നിവ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികളായ മിനി അരവിന്ദൻ,അജിത് കുമാർ മല്ലയ്യ, എ.കെ.സതീഷ് കുമാർ, ബാബു പൂക്കുന്നത്ത് എന്നിവർ അറിയിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY