കണ്ണൂർ: അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ വലന്റീന വെട്ടിക്കുഴിയിൽ (86) നിര്യാതയായി. വാർധക്യസഹജമായ രോഗങ്ങളാൽ സിസ്റ്റർ കോഴിക്കോട് ബ്രിജിദ ഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കണ്ണൂർ, ഓബ്ര, ബാസ്പുർ, മരിയംപൂർ, പരിയാരം, കോഴിക്കോട്, വൈത്തിരി എന്നിവിടങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. താമരശേരി രൂപത സെന്റ് അഗസ്റ്റിൻ ഇടവകയിലെ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ വലന്റീന. സഹോദരങ്ങൾ: പരേതരായ മറിയം, മാത്യു, ജോസഫ്, സിസ്റ്റർ ഏണസ്റ്റ് (അപ്പോസ്തലിക് കാർമൽ).
സംസ്‌കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് താമരശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാർമികത്വത്തിൽ കോഴിക്കോട് നിർമല ആശുപത്രി കാമ്പസിലെ ബ്രിജിദ ഭവൻ കോൺവെന്റ് ചാപ്പലിൽ ആരംഭിച്ച് ഹോളി റെഡീമർ പള്ളി സെമിത്തേരിയിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
