SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

ബോധവത്കരണ പരിപാടി നടത്തി

Increase Font Size Decrease Font Size Print Page
trai
ബോധവത്കരണ പരിപാടി നടത്തി

കോട്ടയം : ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ബംഗളൂരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അമലഗിരി ബി.കെ കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രായ് ബംഗളൂരു മേഖലാ മേധാവിയും ഉപദേഷ്ടാവുമായ ബ്രജേന്ദ്രകുമാർ, സൈബർ സെൽ എ.എസ്.ഐ അരുൺകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. കോളേജ് ഇക്കണോമിക്‌സ് വിഭാഗം മേധാവി ദിയ ഫിലിപ്പ് പ്രസംഗിച്ചു.
അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ടെലികോം സേവന ദാതാക്കളുടെയും ഉപഭോക്തൃ സേവന സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY