SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.16 PM IST

ഡി.എ കുടിശിക: 25ന് വിശദവാദം

Increase Font Size Decrease Font Size Print Page
hc

കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ഹൈക്കോടതി 25ന് വിശദവാദം കേൾക്കും. 2021 മുതലുള്ള ഡി.എ/ ഡി.ആർ കുടിശിക ലഭിക്കാൻ ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷ് ഉൾപ്പെടെ നൽകിയ ഹർജികളാണ് ജസ്റ്റിസ് എൻ.നഗരേഷ് പരിഗണിക്കുന്നത്.

വിഷയം സജീവ പരിഗണനയിലുണ്ടെന്നും വർദ്ധിപ്പിച്ച ക്ഷാമബത്തയ്ക്കൊപ്പം കുടിശികയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കുമെന്നും സർക്കാർ അറിയിച്ചു. അതുവരെ കാത്തിരിക്കുന്നതല്ലേ ഉചിതമെന്ന് കോടതി ആരാഞ്ഞു. എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഒന്നും നടക്കില്ലെന്നും ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. ഡി.എ അവകാശമാണെന്ന് വ്യക്തമാക്കി, ബംഗാളിലെ ജീവനക്കാരുടെ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും ഹാജരാക്കി. ഡി.എ ജീവനക്കാരുടെ അവകാശമല്ലെന്ന് വിശദീകരിച്ച് സർക്കാർ നേരത്തെ നൽകിയ സത്യവാങ്മൂലം വിവാദമായിരുന്നു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY