SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.34 PM IST

ശബരിമല കൊടിമരം സംഭാവന നൽകിയവരുടെ മൊഴിയെടുക്കൽ ഇന്നു മുതൽ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണവും സംഭാവനകളും നൽകിയവരിൽ നിന്ന് വിജിലൻസ് ഇന്നു മുതൽ മൊഴിയെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മോഹൻലാൽ അടക്കമുള്ള പ്രമുഖരിൽ നിന്ന് വിജിലൻസ് ഡിവൈ.എസ്.പി സി.എസ്.ഹരിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക.
2017ൽ നടന്ന കൊടിമര പുനർനിർമാണത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിവു നടത്തിയെങ്കിലും ചിലർക്ക് രസീത് നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കും. മുപ്പതോളം പേരിൽ നിന്നാണ് പ്രത്യേക സംഘം മൊഴിയെടുക്കുക. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രാഥമിക പരിശോധന നടത്തുന്നത്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം. ഒരു മാസത്തിനകം പ്രാഥമിക പരിശോധന പൂർത്തിയാക്കണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY