SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.34 PM IST

സ്വർണമാല മോഷ്ടിച്ച് വിഴുങ്ങി; മലപ്പുറത്ത് യുവതി പിടിയിൽ

Increase Font Size Decrease Font Size Print Page
xray

മലപ്പുറം: സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂർ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണ് മോഷ്ടിച്ചത്.

കുഞ്ഞിനെ സമീന ലാളിക്കുന്നത് മാതാപിതാക്കൾ കണ്ടിരുന്നു. പിന്നാലെയാണ് മാല കാണാനില്ലെന്ന് മനസിലാക്കുന്നത്. തുടർന്ന് അവർ പൊലീസിൽ പരാതിനൽകി. പൊലീസ് സമീനയെ കസ്റ്റഡിയിലെടുത്ത് എക്‌സ്റേ എടുത്തപ്പോഴാണ് മാല വിഴുങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ വെെകിട്ട് സമീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആഭരണം ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

TAGS: CASE DIARY, THEFT, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY