SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.12 PM IST

പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ഹിറ്റ് വരുമാനം 32 കോടി

Increase Font Size Decrease Font Size Print Page
s

കൊച്ചി: സംസ്ഥാനത്തെ റസ്റ്റ് ഹൗസുകൾ നവീകരിച്ച് പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കിയതോടെ വരുമാനം 32.28 കോടി രൂപയായി. 2021 നവംബർ ഒന്നു മുതൽ 2026 ജനുവരി 26 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് 5,26,288 ബുക്കിംഗുകളാണ് ലഭിച്ചത്.

സംസ്ഥാനത്താകെയുള്ള 155 റസ്റ്റ് ഹൗസുകളും പീപ്പിൾസ് റസ്റ്റ് ഹൗസാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. 14 ജില്ലകളിലെ 18 റസ്റ്റ് ഹൗസുകളിൽ കാന്റീനുകൾ നവീകരിക്കുന്നതിന്റെയും സജ്ജമാക്കുന്നതിന്റെയും പ്രവർത്തനം പുരോഗമിക്കുന്നു. ഇപ്പോൾ 28 ഇടത്ത് കാന്റീനുകൾ പ്രവർത്തിക്കുന്നുണ്ട്. resthouse.pwd.kerala.gov.in എന്ന സൈറ്റ് മുഖേന റസ്റ്റ് ഹൗസ് മുറികൾ ബുക്ക് ചെയ്യാം. തിരുവനന്തപുരം കേന്ദ്രമായി ഹെൽപ് ഡെസ്‌ക് സംവിധാനവുമുണ്ട്.


 കുറ്റാലം പാലസും നവീകരിച്ചു

കേരളത്തിന് പുറത്തുള്ള കുറ്റാലം പാലസും സമഗ്രമായി നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. കേരള പാലസ് കുറ്റാലം മെയിൻ പാലസ്, പാലസ് അനക്‌സ് അമ്മവക നാലുകെട്ട്, സ്‌കോർപ്പിയോൺ ട്വിൻ കോട്ടേജ്, സ്‌കോർപ്പിയോ ബിൽഡിംഗ് സെക്രട്ടറി ക്വാർട്ടേഴ്‌സ്, സൂപ്രണ്ട് പാലസ്, കോട്ടേജ് -1, 2, 3 എന്നിവ ഉൾപ്പെടെ 11 കെട്ടിടങ്ങളാണ് 2.25 കോടിയ്‌ക്ക് നവീകരിച്ചത്.

റസ്റ്റ് ഹൗസുകൾ ജില്ലതിരിച്ച്

തിരുവനന്തപുരം.......09
കൊല്ലം........................13
പത്തനംതിട്ട...............09
ആലപ്പുഴ....................08
കോട്ടയം.....................11
ഇടുക്കി.......................11
എറണാകുളം...........17
തൃശൂർ......................09
പാലക്കാട്.................14
മലപ്പുറം....................18
കോഴിക്കോട്...........10
വയനാട്...................07
കണ്ണൂർ.....................12
കാസർകോട്...........09

TAGS: RESTHOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY