SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

ഒരു കുടുംബത്തിലെ നാല് പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു

Increase Font Size Decrease Font Size Print Page
s

പാലാ: മാനത്തൂർ പാട്ടത്തിൽപറമ്പിൽ കോളജ് അദ്ധ്യാപിക ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് നേരെ പെരുന്തേനീച്ചയുടെ ആക്രമണം. പെരുന്തേനീച്ചിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ പാമ്പനാൽ ചാക്കോയെ (80) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യ മേരി, മകൾ മാന്നാനം കെ.ഇ കോളജ് ഗസ്റ്റ് ലക്ചറർ മായാ ചാക്കോ, മായയുടെ മകൾ 5 വയസുകാരി ഇതൾ എന്നിവർക്കാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു പെരുന്തേനിച്ചയുടെ ആക്രമണം. മേരി, മായാ, ഇതൾ എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ പോലീസിലും ,വനം വകുപ്പിലും ,ഫയർ ഫോഴ്സിലും വിവരം അറിയിച്ചു . കഴിഞ്ഞയാഴ്ചയും ഈ ഭാഗത്ത് പലർക്കും പെരുന്തേനീച്ചയുടെ കുത്തേറ്റിരുന്നു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY