
2024 ഐഎഫ്എഫ്‌കെയിൽ പ്രീമിയർ ചെയ്ത ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച, മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ... (Dust Art Redrawn in Respiration) ഒടിടിയിൽ റിലീസ് ചെയ്തു. ഇൻഡി സിനിമകൾക്കായുള്ള ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ഇൻഡിഗോയുടെ ആദ്യ റിലീസ് ആയാണ് ചിത്രം പുറത്തുവരുന്നത്.
മോക്യുമെന്ററി ശൈലിയിൽ ഒരുക്കിയ സിനിമ രണ്ടര ലക്ഷം രൂപ മുതൽമുടക്കിൽ കേവലം 13 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കപ്പെട്ടത്. ഗൗതമി കൗർ, സൂര്യ. എസ് , ഷെറിൻ കാതറിൻ, പ്രദീപ്കുമാർ, കെൻഷിൻ, അനിൽ ഇ.പി, ഡോ. ആരോമൽ. റ്റി എന്നിവരാണ് അഭിനേതാക്കൾ. ക്യാമറ: ജോസ് മോഹൻ, ബിജു മോഹൻ, ഡോൺ പാലത്തറ എഡിറ്റ്: ഹരി ഗീത സദാശിവൻ, സൗണ്ട് ഡിസൈൻ: ഷാബു ചെറുവല്ലൂർ, സിങ്ക് സൗണ്ട്: ഡാനി സണ്ണി, അസോസിയേറ്റ് ഡയറക്ടർ: അഭിജിത്ത് ചിത്രകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
