പത്തനംതിട്ട: പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോറിക്ഷയും മോഷ്ടിച്ച് സ്‌കൂട്ടർ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ കേസിലെ പ്രതികളായ കുമ്പഴ മദീന ജംഗ്ഷനിൽ അലങ്കാരത്ത് പുത്തൻ വീട്ടിൽ ഹബീബ് (63), പത്തനംതിട്ട ആനപ്പാറ സ്വദേശി മൂലക്കൽ പുരയിടത്തിൽ മുഹമ്മദ് ഖാൻ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൈലപ്രയിൽ ഫ്രൂട്ട്സ് ഹോൾസെയിൽ വ്യാപാരിയായ ഷിഫാദിന്റെ ഓട്ടോറിക്ഷയും ഉടമയെ തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്കൂട്ടറുമാണ് പ്രതികൾ മോഷ്ടിച്ചത്. 11ന് പകൽ 11.30നായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് രണ്ട് പ്രതികളെയും പിടികൂടിയത്. ലഹരിമരുന്ന് കൈവശം വച്ചത് ഉൾപ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണിവർ. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
