
കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പുതിയ ഗ്രന്ഥശാല സ്ഥാപിതമായി. ഹോസ്ദുർഗ് ലോക്കൽ ലൈബ്രറി അതോറിറ്റി പുന:സംഘടിപ്പിച്ചാണ് ഗ്രന്ഥശാല രൂപീകരിച്ചത്. പത്തായിരത്തോളം പുസ്തകങ്ങൾ നിലവിൽ ഇവിടെയുണ്ട്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലാണ് പുന:സംഘടന യോഗം വിളിച്ചുചേർത്തത്. പുന:സംഘടനാ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ സി പി.എം ഹൊസ്ദുർഗ് ലോക്കൽ സെക്രട്ടറി കെ.വി.ജയപാൽ, ടി.തമ്പാൻ, സുനീഷ് കക്കാട്ടി, പി.സുശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:കെ.വി. ബിന്ദു (ചെയർ പേഴ്സൺ), കെ.പി.ജ്യോതിഷ് (കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
