
കൊട്ടിയം: മയ്യനാട് പഞ്ചായത്തിൽ കുടിവെള്ളം കിട്ടാതായതോടെ ജനം പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും വീടുകളിലെത്തി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവും പ്രതിഷേധവുമായി കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ചു.മയ്യനാട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി,പഞ്ചായത്തംഗം വിപിൻ ജോസ് എന്നിവർ മൈലക്കാട്ട് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ് സ്ഥലത്തെത്തി പ്രതിഷേധിച്ചത്.
മൈലക്കാട്ട് ഉയരപ്പാതയും സർവീസ് റോഡും തകർന്നഭാഗത്തെ കലുങ്ക് പുനഃർനിർമ്മിക്കുന്നതിനുവേണ്ടിയാണ് കലുങ്കിനുള്ളിലൂടെ കടന്നുപോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്രി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 9,10,11 ദിവസങ്ങളിൽ മയ്യനാട് പഞ്ചായത്തിലും കൊല്ലം കോർപ്പറേഷനിലും കുടിവെള്ളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടുംകുടിവെള്ളം കിട്ടിയില്ല. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ച് പഞ്ചായത്ത് അധികൃതരുടെ വീടുകളിലെത്തിത്.
റോഡ് നിർമ്മാണം കരാറെടുത്തിരിക്കുന്ന കമ്പനിയുടെ അന്തർ സംസ്ഥാനക്കാരായ രണ്ടുപേർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എപ്പോൾ നിർമ്മാണം പൂർത്തിയാകുമെന്ന് ഉറപ്പ് കൊടുക്കുവാൻ അവർക്ക് കഴിഞ്ഞില്ല. പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം കനത്തതോടെ കരാർ കമ്പനിയുടെ പ്രധാനപ്പെട്ടവർ സ്ഥലത്തെത്തി വ്യാഴാഴ്ച വൈകിട്ട് തന്നെ നിർമ്മാണം പൂർത്തിയാക്കാമെന്നും പൈപ്പ് സ്ഥാപിക്കാൻ ആവശ്യമായ ഒരു സാധനം ലഭിക്കാത്തതിനാലാണ് നിർമ്മാണം നീണ്ടു പോയതെന്നും വെള്ളിയാഴ്ച രാവിലെ തന്നെ ജലവിതരണം നടത്താമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നവർ ഉറപ്പു നൽകിയതോടെയാണ് പഞ്ചായത്ത് പ്രസിഡന്റും മെമ്പറും പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങിയത്.വെള്ളിയാഴ്ച രാവിലെകുടിവെള്ളം ലഭിച്ചില്ലെങ്കിൽ പൊതുജനങ്ങളുമായി സമരത്തിനെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇതിനിടെ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗം വിപിൻ ജോസും ടാങ്കറുകളിൽ
വെള്ളമെത്തിച്ച് വാർഡുകളിൽ കുടിവെള്ള വിതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |