
തൃശൂർ:പ്രശസ്ത സിനിമ,നാടക അഭിനേത്രിയും നൃത്താദ്ധ്യാപികയുമായിരുന്ന കലാലയം രാധ (79) അന്തരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12.35ന് അമല ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.പ്രശസ്ത നാടകനടനും സംവിധായകനുമായിരുന്ന ജോസ് പായമ്മലിന്റെ ഭാര്യയാണ്.ഇരുവരും ചേർന്ന് തൃശൂർ പൂരം പ്രദർശനത്തിൽ 50 വർഷം തുടർച്ചയായി രണ്ടായിരത്തോളം തത്സമയ നാടകം അവതരിപ്പിച്ചിട്ടുണ്ട്.നാലുതവണ സംഗീതനാടക അക്കാഡമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.സംഗീതനാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.ഇരിങ്ങാലക്കുട കാറളം സ്വദേശിനിയായ രാധാമണി,ശോഭന നൃത്തകലാലയം എന്ന സംഘത്തിലൂടെയാണ് കലാരംഗത്തെത്തിയത്.
വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ നൃത്താവിഷ്‌കാരത്തിലൂടെ ആദ്യം അരങ്ങിലെത്തി.ഒമ്പതാം വയസിൽ 'കടലിന്റെ കളിപ്പാട്ടങ്ങൾ' എന്ന നാടകത്തിൽ അഭിനയിച്ചു.1957ൽ കൊടുങ്ങല്ലൂരിൽ നടന്ന അഖില കേരള നാടകമത്സരത്തിൽ മികച്ച നടിയായി.പിന്നീട് കലാലയം രാധ എന്ന് പേരു മാറ്റി.കായംകുളം പീപ്പിൾസ് തിയറ്റേഴ്‌സ്,ചേർത്തല ജൂബിലി,തൃശൂർ രജപുത്ര എന്നിങ്ങനെ ഒട്ടേറെ സംഘങ്ങളോടൊപ്പം അഭിനയിച്ചു.അച്ചുവിന്റെ അമ്മ,രാത്രികൾ നിനക്കുവേണ്ടി,ഇസബെല്ല,ജമ്‌നപ്യാരി,മഗ്‌രീബ്,ലഡ്ഡു,ഭാരതപ്പുഴ തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു.തൃശൂർ വളർക്കാവിലായിരുന്നു താമസം. മകൻ: ലോന ബ്രിന്നർ (ഡെപ്യൂട്ടി ഡയറക്ടർ ഓപ്പറേഷൻസ്,എൽ.എൽ.എച്ച് ആശുപത്രി അബുദാബി). മരുമകൾ: സുനിത ബ്രിന്നർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ