
തൃശൂർ: എസ്.എൻ.ഡി.പി യോഗം കൗൺസിലറും തൃശൂർ യൂണിയൻ സെക്രട്ടറിയുമായിരുന്ന ഡി. രാജേന്ദ്രൻ (68) അന്തരിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ, കൂർക്കഞ്ചേരി ശ്രീമാഹേശ്വരം ക്ഷേത്രം (എസ്.എൻ.ബി.പി യോഗം) സെക്രട്ടറി, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി, ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുൻമന്ത്രി കെ.ആർ.ഗൗരിഅമ്മയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. 2014- 2024 കാലയളവിലായിരുന്നു തൃശൂർ യൂണിയൻ സെക്രട്ടറിയായിരുന്നത്. കൂർക്കഞ്ചേരി സോമിൽ റോഡിൽ പരേതനായ എം.എൻ.ദിവാകരന്റെ മകനാണ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. അമ്മ കണിമംഗലം വൈലപ്പിള്ളി കുടുംബാംഗം പരേതയായ സൂര്യഭായ് ആലപ്പുഴ ജില്ലാ രജിസ്ട്രാർ ആയിരുന്നു. ഭാര്യ: പനമുക്ക് തയ്യിൽ കുടുംബാംഗം കാന്തി (റിട്ട. ഉദ്യോഗസ്ഥ. അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി). മക്കൾ: സിദ്ധാർത്ഥ്, സൂര്യ. മരുമകൻ: ശരത് (യു.എസ്). കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ- കൊച്ചി യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ കേരളകൗമുദിക്കായി പുഷ്പചക്രം സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ